ഡിഎച്ച്എഫ്എൽ എൻസിഡി ഇന്ന് മുതൽ

കൊച്ചി ∙ ഭവന വായ്പാ കമ്പനിയായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷന്റെ ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ (എൻസിഡി) ഇന്നു പുറത്തിറക്കും. ആയിരം രൂപ മുഖവിലയുള്ളതാണു കടപ്പത്രങ്ങൾ. ജൂൺ നാലു വരെയാണു വിൽപന. പതിനായിരം രൂപയാണു കുറഞ്ഞ നിക്ഷേപം. മൂന്ന്, അഞ്ച്, ഏഴ്, പത്ത് വർഷങ്ങൾ കാലാവധിയിൽ വിവിധ രീതികളിൽ നിക്ഷേപം നടത്താനാവും. 9.10 ശതമാനം പലിശയാണു ലഭിക്കുക.