ഐഡിബിഐ: നഷ്ടം 5663 കോടി

മുംബൈ ∙ ഐഡിബിഐ ബാങ്കിന്റെ നഷ്ടത്തിൽ വർധന. മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 5662.76 കോടി രൂപയാണ് നഷ്ടം. 2016–2017 സാമ്പത്തിക വർഷം ഇതേ കാലയളവിൽ നഷ്ടം 3199.77 കോടിയായിരുന്നു. വരുമാനം 7703 കോടിയിൽ നിന്ന് 7913.82 കോടിയിലെത്തി. മൊത്തം നിഷ്ക്രിയ ആസ്തി 27.95 ശതമാനത്തിലെത്തി.