ഓഹരി ഇടിവു തുടരുന്നു

മുംബൈ ∙ ഓഹരി സൂചികകളിൽ ഇടിവു തുടരുന്നു. സെൻസെക്സ് 295 പോയിന്റ് താഴ്ന്ന് ഓഗസ്റ്റ് രണ്ടിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും വൻ തോതിൽ ഓഹരികൾ വിറ്റഴിക്കുകയാണ്. ആഗോള വ്യാപാര യുദ്ധവും രൂപയുടെ മൂല്യവും ഒക്കെയാണ് വിപണിയെ സ്വാധീനിക്കുന്നത്.

രൂപ വീണ്ടും താഴ്ന്നു

രൂപയുടെ മൂല്യത്തിൽ 47 പൈസയുടെ ഇടിവുണ്ടായി. ഡോളറിന് 72.98 രൂപ എന്ന നിലയിലാണ് ഇന്നലെ വിനിമയ വ്യാപാരം അവസാനിച്ചത്. ഇറക്കുമതിക്കാർ കൂടുതലായി ഡോളർ ആവശ്യപ്പെടുന്നുമുണ്ട്.