ഷോപ്പിങ് ഫെസ്റ്റിവലുമായി യോനോ

കൊച്ചി ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ യോനോ ആപ് ഇന്നു മുതൽ 21 വരെ യോനോ വിപണന മേള നടത്തും. 14 ഇ–കൊമേഴ്സ് സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. നാൽപതു ശതമാനം വരെ കിഴിവും ആകർഷകമായ വായ്പാ പദ്ധതികളും ലഭ്യമാക്കും. ഇലക്ട്രോണിക്സ്, ഫാഷൻ, ആഭരണങ്ങൾ, ഫർണിച്ചർ, യാത്ര തുടങ്ങിയ നിരവധി മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ബാങ്ക് വിപണനമേള നടത്തുന്നത്.