ഐടി കമ്പനികൾക്ക് നികുതിയുമായി ബ്രിട്ടൻ

ലണ്ടൻ ∙ വൻകിട ഐടി കമ്പനികൾക്കു പുതിയ സേവന നികുതി ചുമത്താൻ ബ്രിട്ടൻ. ‘‍ഡിജിറ്റൽ സർവീസ് ടാക്സ്’ 2020 മുതൽ നടപ്പാക്കുമെന്നു ധനമന്ത്രി ഫിലിപ് ഹാമണ്ട് പറഞ്ഞു. 64 കോടി ഡോളർ ആഗോള വരുമാനം നേടുന്ന കമ്പനികൾക്കാണു നികുതി ബാധ്യത ഉണ്ടാവുക. ഇതുവഴി 40 കോടി പൗണ്ട് വരുമാനം നേടാനാവുമെന്നും കണക്കാക്കുന്നു. ഓൺലൈൻ വിൽപനയെ ലക്ഷ്യമിട്ടുള്ളതല്ല പുതിയ നികുതിയെന്നും ഹാമണ്ട് വ്യക്തമാക്കി.