വീടിന് ഇനി മോടി കൂടും; മനോരമ ഫിയസ്റ്റ കൊച്ചിയിൽ തുടങ്ങി

കൊച്ചി കലൂർ സ്റ്റേ‍ഡിയം മൈതാനിയിൽ നടക്കുന്ന മനോരമ ഫിയസ്റ്റ പ്രദർശനത്തിൽ നിന്ന്.

കൊച്ചി ∙ ഹർത്താലിനിടയിലും മനോരമ ഫിയസ്റ്റയ്ക്ക് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ ജനപങ്കാളിത്തത്തോടെ തുടക്കമായി. വീടിനു മോടി കൂട്ടാൻ ഏറ്റവും പുതുമയാർ‍ന്ന ഉൽപന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ വേദിയൊരുക്കുന്ന നടക്കുന്ന മനോരമ ഫിയസ്റ്റ പ്രദർശനം ഇന്ന് രാത്രി 9 വരെയുണ്ടാകും. നാളെ രാവിലെ 11 മുതൽ രാത്രി 9 വരെ പ്രദർശമുണ്ടാകും. ഫിയസ്റ്റ ചൊവ്വാഴ്ച സമാപിക്കും.

അജ്മൽ ബിസ്ബി കണക്ടിന്റെ സ്റ്റാളുകളിൽ 5000 രൂപയ്ക്കു മുകളിലുളള എല്ലാ പർച്ചേസിനും 2000 രൂപയുടെ സമ്മാനം ഉറപ്പ്. എൽജി 43 ഇഞ്ച് അൾട്രാ എച്ച്ഡി ടിവി വാങ്ങുമ്പോൾ എൽജി സ്മാർട് ഫോണും വേൾപൂൾ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനൊപ്പം ആരോ ട്രാവൽ ബാഗും ലോയിഡിന്റെ ഇൻവർട്ടറിനൊപ്പം സ്റ്റെബിലൈസറും സൗജന്യമായി ലഭിക്കും.

റിയ ഫർണിച്ചർ സ്റ്റാളിൽ കോർണർ സോഫ 25,500 രൂപ മുതൽ ലഭിക്കും. ബെഡ് റൂം സെറ്റ് 39,500 രൂപ. കോട്ടക്കൽ സ്റ്റാർവെയർ സ്റ്റാളിൽ 8,950 രൂപ മുതൽ ഭംഗിയുളള വാഷ്ബേസിനുകൾ വാങ്ങാം. ലക്ഷദ്വീപ് സ്റ്റാളിൽ ഒരു ലീറ്റർ വെളിച്ചെണ്ണ 220 രൂപയ്ക്കു കിട്ടും. കൂടാതെ ചൂര ഉണക്കി പൊടിച്ചതും ചൂര അച്ചാറുമുൾപ്പെടെ ദ്വീപിന്റെ തനതു രുചികളും വാങ്ങാം. ഇന്തൊനീഷ്യയിൽ നിന്നുളള ചീസും പഞ്ചസാരയും ഗോതമ്പും ചേർന്ന ജെറി ഷുഗർ ചീസ് ബിസ്കറ്റുകൾ ഓഫറിൽ 100 രൂപയ്ക്കു 2 പാക്കറ്റുകൾ ലഭിക്കും.

പ്രവർത്തിക്കാത്ത ഫാനുൾപ്പെടെ ഏതു ഉപകരണവും 2650 രൂപയ്ക്ക് എക്സ്ചേഞ്ച് ചെയ്തു 1990 രൂപ നൽകി പുതിയ എയർകൂളർ സ്വന്തമാക്കാനുളള അവസരവും മേളയിലുണ്ട്.

പലാസോ–150, കോട്ടൺ നൈറ്റി–250, ലോങ്ങ് ടോപുകൾ–200, ഷോർട്ട് ടോപുകൾ–250 എന്നിങ്ങനെ വസ്ത്രങ്ങളുടെ വിൽപന.

വസ്ത്രങ്ങൾ വാങ്ങാൻ വനിതകളുടേയും കോളജ് വിദ്യാർഥിനികളുടേയും വൻതിരക്കാണു സ്റ്റാളുകളിലുളളത്. വീട്ടിലോ ഫ്ലാറ്റിലോ ഒരു കിളിക്കൂടു വേണമെന്ന് ആഗ്രഹിക്കുന്നവർക്കു മിറ കാർപ്പറ്റ്സിൽ നിന്നു 100 രൂപയ്ക്കു ഹാൻ‍ഡ്മെയ്ഡ് കിളിക്കൂടുകൾ കിട്ടും. 20 രൂപ മുതൽ ചവിട്ടികളും ഇവിടെയുണ്ട്. തറ തുടയ്ക്കുന്നതു സുഗമമാക്കുന്ന മൈക്രോ ഫൈബർ മോപ്പാണു മേളയിലെ മറ്റൊരു പുതുമ. മോപ്പിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന കുപ്പിയിൽ നിന്നു വെളളം തറയിലേക്കു ചീറ്റിയാണു തറ തുടക്കുന്നത്.

1300 രൂപയാണു വില. ഒറിജിനലിനെ വെല്ലുന്ന തായ്‌ലൻഡിൽ നിന്നുളള ചെടികളാണു ജെഎംഎആർ ഹോം ഡെക്കർ സ്റ്റാളിലുളളത്. 300 രൂപ മുതലാണു വില.