എണ്ണയിൽ തെന്നി രൂപ വീണു

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് വീഴ്ച. 88 പൈസ കുറഞ്ഞ് 70.46ൽ എത്തി. മൂന്നു മാസത്തിനിടെ ഒരു ദിവസം നേരിട്ട കനത്ത ഇടിവു കൂടിയാണിത്. എണ്ണ വില കൂടിയതാണ് കാരണം. ഇറക്കുമതിക്കാർ നല്ല തോതിൽ ഡോളർ വാങ്ങുകയും ചെയ്തു. 69.87ൽ ആരംഭിച്ച രൂപ, വ്യാപാര മധ്യത്തോടെ താഴുകയാണ് ചെയ്തത്. വെള്ളിയാഴ്ച രൂപ 27 പൈസ മെച്ചപ്പെട്ടിരുന്നു.