യുവ്‌രാജിനു മാംഗല്യം?

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുവ്‌രാജ് സിങ് ബോളിവുഡ് നടിയും മോഡലുമായ ഹേസൽ കീച്ചിനെ ജീവിതപങ്കാളിയാക്കുന്നു. ബാലിയിൽ അവധിക്കാലം ആഘോഷിക്കുന്ന യുവ്‌രാജ് ഹേസലിനു വിവാഹമോതിരം നൽകിയതായാണു റിപ്പോർട്ടുകൾ.

ഫെബ്രുവരിയിൽ ചണ്ഡീഗഡിലെ ഹൻസാലിവാലെ ഗുരുദ്വാരയിൽവച്ചാകും ഔദ്യോഗിക വിവാഹ ചടങ്ങുകൾ. ബ്രിട്ടിഷ്–ഇന്ത്യൻ വംശജയായ ഹേസൽ ഏതാനും ഹിന്ദി സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീമിൽ സഹതാരമായിരുന്ന ഹർഭജൻ സിങ്ങിന്റെ വിവാഹത്തിനു യുവ്‌രാജ് ഹേസലുമായി എത്തിയതോടെയാണ് ഇരുവരുമായുള്ള ബന്ധം പരസ്യമായത്. ഒളിച്ചുകളി അവസാനിപ്പിച്ചു യുവി പ്രണയം വെളിപ്പെടുത്തണമെന്നു ഹർഭജൻ ട്വീറ്റിലൂടെ യുവിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.