Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ.നഗറിലെ പ്രചാരണം ശക്തമാക്കി ഡിഎംകെ. മണ്ഡലത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ നൂറുകണ

IND18129B

ചെന്നൈ∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ.നഗറിലെ പ്രചാരണം ശക്തമാക്കി ഡിഎംകെ. മണ്ഡലത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും ഇതിനു  പിന്നാലെ സംസ്ഥാനത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ഡിഎംകെ നേതാവ് ദുരൈ മുരുകന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി മരുതു ഗണേശിന് വോട്ടഭ്യര്‍ഥിച്ച് ഡിഎംകെ നടത്തിയ ആദ്യ പൊതുസമ്മേളനത്തില്‍തന്നെ സ്ത്രീകളടക്കം നൂറു കണക്കിനാളുകളാണ് പങ്കെടുത്തത്. മണ്ഡലത്തിലെ മുക്കും മൂലയും സുപരിചിതമായ മരുത് ഗണേശിന് നേതാക്കളും പ്രവര്‍ത്തകരും പിന്തുണ അറിയിച്ചു. ആര്‍.െക.നഗറിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്ന സ്ഥാനാര്‍ഥിയുടെ ഉറപ്പിനെ കയ്യടികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. 

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ഡിഎംകെ നേതാവ് ദുരൈ മുരുകന്‍ സംസ്ഥാന സര്‍ക്കാരിനെയും അണ്ണാ ഡിഎംകെയെയും പരിഹസിച്ച് കത്തിക്കയറി.

Your Rating: