Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫിന്റെ വിജയം തീവ്ര വർഗീയ ശക്തികളെ കൂട്ടുപിടിച്ച്: എം.ബി. ഫൈസൽ

Malappuram Election Results 2017

മലപ്പുറം∙ മലപ്പുറത്ത് വർഗീയ സംഘടകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വർഗീയതയെ നന്നായി പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമം നടന്നുവെന്ന് ഇടതുമുന്നണി സ്ഥാനാർഥി എം.ബി. ഫൈസൽ. മണ്ഡലത്തിന്റെ പശ്ചാത്തലം ലീഗിന് അനുകൂലമാണെന്നും യുഡിഎഫ് എടുത്ത സമീപനം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം വർഗീയതയുടേതാണെന്നും ഫൈസൽ പറഞ്ഞു.

Malappuram Election Results 2017

ഇത്തരം സമീപനങ്ങൾ അപകടരമാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുമെങ്കിലും മതനിരപേക്ഷ രാഷ്ട്രീയത്തെ യുഡിഎഫ് നിലപാട് വല്ലാതെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ആപൽകരമായ നിലയിലേയ്ക്കു കൊണ്ടുപോകുന്ന നിലപാടുകളാണ് മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ചിരിക്കുന്നതെന്നും ഫൈസൽ കുറ്റപ്പെടുത്തി.

എസ്ഡിപിഎയും മറ്റും വർഗീയ സംഘടനകളുമയി തിരഞ്ഞെടുപ്പിൽ ലീഗ് കൂട്ടുചേർന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐക്യത്തോടെ ഒന്നുചേർന്ന് പ്രചാരണം നടത്തിയെന്നും കേരളത്തിലെ ഭരണ നേട്ടങ്ങളാണ് വോട്ട് ശതമാനത്തിൽ വർധന ഉണ്ടാക്കാൻ തങ്ങൾക്കു കഴിഞ്ഞതെന്നും ഫൈസൽ പറഞ്ഞു.

related stories
Your Rating: