Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത ആഹ്ലാദപ്രകടനം വേണ്ടെന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് നിർദ്ദേശം

pk-kunhalikutty

മലപ്പുറം∙ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടേത് പ്രതീക്ഷിച്ച വിജയമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം. മതേതര ശക്തികളുടെ വിജയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. വിജയത്തിൽ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് ലീഗ് നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകി.

Malappuram Election Results

udf വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ. കോളജിനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശം. ചിത്രം: സമീർ.എ. ഹമീദ്

മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപിയുടെ രാഷ്ട്രീയത്തിനു വിലയില്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗ്ഗീയ ധ്രുവീകരണമുണ്ടായെങ്കിൽ ബിജെപിയുടെ വോട്ടിലാണ് പ്രതിഫലിക്കേണ്ടിയിരുന്നത്. ബിജെപിയുടെ വോട്ട് അവർക്കു നഷ്ടമാകുകയാണ് ചെയ്തത്. രാഷ്ട്രീയ വോട്ടുകളാണ് ലീഗിനെ തുണച്ചത്. എൽഡിഎഫിന് ആധിപത്യമുള്ള സ്ഥലങ്ങളിൽ പോലും മോശമല്ലാത്ത വോട്ടുകളാണ് യുഡിഎഫിനു ലഭിച്ചതെന്നും ഇതിൽ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഇ. അഹമ്മദ് 1.94 ലക്ഷം വോട്ടുകളു‌ടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

related stories
Your Rating: