ടോൾ ജീവനക്കാരന് നേരെ എംഎൽഎ; വിഡിയോ വൈറൽ

ജയ്പുർ ∙ ബിജെപി എംഎൽഎ ടോൾ പ്ലാസ ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. രാജസ്ഥാനിലെ ബൻസ്‌വാഡ ജില്ലയിലെ ഗാർഹി മണ്ഡലത്തിലെ എംഎൽഎ ജീത്‌മൽ കാന്ത് ആണ് ടോൾ പ്ലാസയിലെ ജീവനക്കാരനെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നത്. എന്നാൽ, പരാതി നൽകാൻ ഇവർ തയാറായില്ല. എംഎൽഎയും ജീവനക്കാരനും തമ്മിൽ നേരത്തെയുണ്ടായ തർക്കത്തിന്റെ തുടർച്ചയാണിതെന്നും പരാതി ഇല്ലെന്നുമാണു ജീവനക്കാരുടെ നിലപാട്.