കുരങ്ങിണി കാട്ടുതീ: മുൻകൂർ ജാമ്യം തേടി പീറ്റർ വാൻ ഗിറ്റ്

ചെന്നൈ∙ കുരങ്ങിണി കാട്ടിലേക്കു ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ് ക്ലബിന്റെ ട്രസ്റ്റി, ബെൽജിയം സ്വദേശി പീറ്റർ വാൻ ഗിറ്റ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. 1998 മുതൽ ഇന്ത്യയിൽ സ്ഥിര താമസമാക്കിയ പീറ്റർ, കുരങ്ങിണിയിൽ ട്രെക്കിങ്ങിന് പോയ 22 പേർ കാട്ടുതീയിൽപ്പെട്ട് മരിച്ച കേസിലെ ഒന്നാം പ്രതിയാണ്.