കുൽഭൂഷൻ ജാദവ് കേസ്: ഇന്ത്യ പുതിയ അപേക്ഷ സമർപ്പിച്ചു

ന്യൂഡൽഹി ∙ കുൽഭൂഷൻ ജാദവ് കേസിൽ ഹേഗിലെ രാജ്യാന്തര കോടതിയിൽ ഇന്ത്യ പുതിയ അപേക്ഷ സമർപ്പിച്ചു. ചാരൻ എന്നാരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്ക് ജയിലിൽ കഴിയുന്ന കുൽഭൂഷന്റെ ശിക്ഷ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. ഡിസംബർ 13നു പാക്കിസ്ഥാൻ രാജ്യാന്തര കോടതിയിൽ സമർപ്പിച്ച രേഖകൾക്കു മറുപടിയായാണ് ഇന്ത്യ പുതിയ രേഖകൾ സമർപ്പിച്ചത്.