ലോയയുടെ മരണം: റിവ്യു ഹർജി നൽകി

ന്യൂഡൽഹി ∙ സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തെക്കുറിച്ചു സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി നിരാകരിച്ചതു ചോദ്യംചെയ്തു മുംബൈ ലോയേഴ്സ് അസോസിയേഷൻ പുനഃപരിശോധനാ ഹർജി നൽകി. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ 2014 ഡിസംബറിൽ നാഗ്പുരിലാണു ഹൃദയാഘാതം മൂലം ലോയ മരിച്ചത്. വിവാദമായ സൊഹ്​റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചതു ലോയയായിരുന്നു.