മകൾക്കെതിരെ പരാതിയുമായി തമിഴ് നടൻ വിജയകുമാർ

ചെന്നൈ∙ തന്റെ ഉടമസ്ഥതയിലുള്ള വീട് മകൾ കയ്യടക്കിയെന്നു തമിഴ് നടൻ വിജയകുമാറിന്റെ പരാതി. മധുരവയലിലെ അഷ്ടലക്ഷ്മി നഗറിലുള്ള വീടിനെ ചൊല്ലിയാണു മകൾ വനിതയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. 

ഒരാഴ്ചത്തേക്കു താമസിക്കാനാണെന്നു പറഞ്ഞാണു മകൾ വീട്ടിൽ എത്തിയത്. ഷൂട്ടിങ് ആവശ്യത്തിനായി വീട് ഒഴിയണമെന്ന് ഒരാഴ്ചയ്ക്കു ശേഷം പറഞ്ഞപ്പോൾ മകൾ വിസമ്മതിച്ചെന്നാണു വിജയകുമാർ പറയുന്നത്. 

എന്നാൽ, അമ്മ മരിച്ചതിനുശേഷം താൻ അഷ്ടലക്ഷ്മി നഗറിലെ വീട്ടിലാണു താമസിക്കുന്നതെന്നും ഒഴിയണമെന്നു പറഞ്ഞു പിതാവ് ഭീഷണിപ്പെടുത്തുകയാണെന്നും വനിത പറഞ്ഞു.