ഗോവയിൽ എംഎൽഎയുടെ മകന്റെ കാറിടിച്ച് പെൺകുട്ടി മരിച്ചു

x-default

ബെളഗാവി ∙ ഗോവ എംഎൽഎയുടെ മകൻ ഓടിച്ച ആഡംബര കാർ ഇടിച്ചു പെൺകുട്ടി മരിച്ചു. രോഷാകുലരായ നാട്ടുകാർ കാർ കല്ലെറിഞ്ഞുതകർത്തു. ഗോവ എംഎൽഎ ഗ്ലെൻ ടിക്‌ലോയുടെ മകൻ കെയ്ൽ ഗ്ലെൻ സൂസ ടിക്‌ലോ (27) ഓടിച്ച കാറിടിച്ചാണു തെയ്നിയത് വാഹിദ് ബിസ്തി (18) കൊല്ലപ്പെട്ടത്. 

പെൺകുട്ടിയുടെ സഹോദരിക്കു പരുക്കേറ്റു. പഴക്കടയിൽനിന്നു മടങ്ങുകയായിരുന്ന ഇരുവരും റോഡ് മുറിച്ചുകടക്കുമ്പോഴാണു കാറിടിച്ചത്. സെയ്‌ലിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. നാട്ടുകാർ കാറിനു തീയിടാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.