പാർട്ടി പ്രവർത്തകയെ ബിജെപി എംഎൽഎ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

റാഞ്ചി∙ ജാർഖണ്ഡിലെ ബിജെപി എംഎൽഎ ദുലു മഹാതോ പാർട്ടി പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം. ബാഗ്‌മാറ എംഎൽഎ മഹാതോയെ അറസ്റ്റ് ചെയ്യണമെന്നും പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും മഹിളാ മോർച്ച ആവശ്യപ്പെട്ടു. സംഭവം പൊലീസ് നിഷ്ക്രിയത്വം കാട്ടിയെന്നാരോപിച്ചു നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ മഹിള മോർച്ച ധൻബാദ് ജില്ല വൈസ് പ്രസിഡന്റ് കമല ദേവി ജീവനൊടുക്കാൻ ശ്രമിച്ചു.ധൻബാദ് ജില്ല ഓഫിസ് ഭാരവാഹിയായ മഹിളാ മോർച്ച പ്രവർത്തകയോട് മഹാതോയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. 

പീഡനം: മുൻ എംഎൽഎ അറസ്റ്റിൽ

അഹമ്മദാബാദ് ∙ ഗുജറാത്ത് സ്വദേശിനിയെ ഡൽഹിയിൽ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ഗുജറാത്ത് മുൻ എംഎൽഎയും ബിജെപി നേതാവുമായ ഛബിൽ പട്ടേലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട ചടങ്ങിൽ പട്ടേലുമായി പരിചയപ്പെട്ടെന്നും പിന്നീട് ഇതേ കാര്യത്തിനു ഡൽഹിയിൽ എത്തിയ പട്ടേൽ ദ്വാരകമേഖലയിലെ ഒരു വീട്ടിൽ കൊണ്ടുപോയി ലഹരിമരുന്നു ചേർത്ത ചായ നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചുവെന്നും നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി.