പെരുമാറ്റദൂഷ്യത്തിന് അച്ചടക്കനടപടി സ്വീകരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആത്മഹത്യാപ്രേരണക്കുറ്റമാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. മദ്യപിച്ചു ക്ലാസിലെത്തിയതിന് കോളജ് നടപടി സ്വീകരിച്ചതിനു തൊട്ടടുത്തദിവസം വിദ്യാർഥി കനാലിൽ ചാടിമരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അധ്യാപകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പെരുമാറ്റദൂഷ്യത്തിന് അച്ചടക്കനടപടി സ്വീകരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആത്മഹത്യാപ്രേരണക്കുറ്റമാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. മദ്യപിച്ചു ക്ലാസിലെത്തിയതിന് കോളജ് നടപടി സ്വീകരിച്ചതിനു തൊട്ടടുത്തദിവസം വിദ്യാർഥി കനാലിൽ ചാടിമരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അധ്യാപകൻ നിതിൻ ശ്യാം, പ്രിൻസിപ്പൽ വി.കെ.സിങ്, വകുപ്പുമേധാവി സരബ്ജിത് സിങ് എന്നിവരെ വിട്ടയച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രധാന പരാമർശം.

2008ൽ ഗൗരവ് വാഹി എന്ന വിദ്യാർഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. മദ്യപിച്ച് ക്ലാസിലെത്തിയതിന് 10,000 രൂപ കെട്ടിവയ്ക്കാനും വീട്ടുകാരെ വിളിച്ചുകൊണ്ടുവരാനും നിർദേശിച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ. അച്ഛൻ അശോക്‌കുമാർ നൽകിയ പരാതിയിൽ 3 പേരെയും വിചാരണക്കോടതി ശിക്ഷിച്ചു. അപ്പീൽ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർഥിയുടെ മരണത്തിൽ വേദനയുണ്ടെങ്കിലും കുറ്റം മറ്റുള്ളവരുടെമേൽ ചുമത്തുന്നതു ശരിയല്ലെന്നു ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്.ഓക്ക എന്നിവർ പറഞ്ഞു.

ADVERTISEMENT

English summary: Disciplinary action is not a crime of suicidal incitement: supreme court