തിരുവനന്തപുരം ∙കേരളത്തിലെ സർവകലാശാലകളിൽ ഏകീകൃത അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തിൽ ജൂലൈ ഒന്നിനു 4 വർഷ ബിരുദ പ്രോഗ്രാമുകൾക്കു തുടക്കമാകും. കേരള, എംജി, കാലടി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലാണ് ആദ്യമായി ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കുന്നത്. ജൂണിൽ പ്രവേശനത്തിനു വിജ്ഞാപനം ഇറങ്ങും. ക്ലാസുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙കേരളത്തിലെ സർവകലാശാലകളിൽ ഏകീകൃത അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തിൽ ജൂലൈ ഒന്നിനു 4 വർഷ ബിരുദ പ്രോഗ്രാമുകൾക്കു തുടക്കമാകും. കേരള, എംജി, കാലടി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലാണ് ആദ്യമായി ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കുന്നത്. ജൂണിൽ പ്രവേശനത്തിനു വിജ്ഞാപനം ഇറങ്ങും. ക്ലാസുകൾ തുടങ്ങുന്നത്, പരീക്ഷ, ഫലപ്രഖ്യാപനം, അവധി തുടങ്ങിയവയ്ക്കെല്ലാം ഇതിലൂടെ ഏകരൂപമാകും.

അക്കാദമിക് കലണ്ടർ രൂപീകരിക്കാൻ കേരള സർവകലാശാല റജിസ്ട്രാർ കൺവീനറും മറ്റു സർവകലാശാലകളിലെ റജിസ്ട്രാർമാർ അംഗങ്ങളുമായി സമിതി രൂപീകരിച്ചു. ഏപ്രിൽ 15നു മുൻപു സമിതി റിപ്പോർട്ട് നൽകും. 4 വർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ചു തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ സർവകലാശാലാ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. 

ADVERTISEMENT

എംജി, കാലിക്കറ്റ് സർവകലാശാലകൾ 4 വർഷ പ്രോഗ്രാമുകളുടെ സിലബസ് തയാറാക്കിയിട്ടുണ്ട്. കേരള, കണ്ണൂർ സർവകലാശാലകൾ അവസാന ഘട്ടത്തിലാണ്. കോളജ് തലത്തിലും സർവകലാശാല തലത്തിലും പ്രോസ്പെക്ടസ് ഉണ്ടാകും. വിദ്യാർഥികൾക്ക് ഒരു സർവകലാശാലയിൽനിന്നു മറ്റൊന്നിലേക്കു മാറുന്നതിനുള്ള നടപടികൾ ഏകീകൃത കലണ്ടർ വരുന്നതോടെ എളുപ്പത്തിലാകും.

English Summary:

4 year degree in 5 universities from July