കോഴിക്കോട്∙ ഐടിഐ ഒന്നാം വർഷ സിവിൽ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോൾ ഒരേ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും മാർക്ക് വട്ടപ്പൂജ്യം. മർക്കസ് ഐടിഐ സെന്ററിൽ ഓഗസ്റ്റ് ഒന്നിനു നടന്ന രണ്ടാം പേപ്പർ പരീക്ഷയ്ക്കാണ്....ITI Results, Zero Mark, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഐടിഐ ഒന്നാം വർഷ സിവിൽ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോൾ ഒരേ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും മാർക്ക് വട്ടപ്പൂജ്യം. മർക്കസ് ഐടിഐ സെന്ററിൽ ഓഗസ്റ്റ് ഒന്നിനു നടന്ന രണ്ടാം പേപ്പർ പരീക്ഷയ്ക്കാണ് 30 കുട്ടികൾക്കും പൂജ്യം മാർക്കു ലഭിച്ചത്. രണ്ടാം പേപ്പറിന്റെ ഒഎംആർ ഉത്തരക്കടലാസിൽ നിരീക്ഷകന്റെ നിർദേശപ്രകാരം ‘പേപ്പർ–1’ എന്ന് എഴുതിയതിനെ തുടർന്ന് എല്ലാ ഉത്തരക്കടലാസുകളും തിരസ്കരിക്കുകയായിരുന്നു എന്നാണ് സൂചന.

ഐടിഐ പ്രിൻസിപ്പൽ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് ഡയറക്ടർക്കു ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. മുക്കം എംഎംഎംഒ പ്രൈവറ്റ് ഐടിയിലെ 20 കുട്ടികളും ഡോൺ ബോസ്കോയിലെ 10 കുട്ടികളുമാണ് ദുരിതത്തിലായത്. കഴിഞ്ഞ വർഷം വരെ സെമസ്റ്റർ അടിസ്ഥാനത്തിൽ നടത്തിയിരുന്ന പരീക്ഷ ഇത്തവണ വാർഷിക പരീക്ഷയായിട്ടാണ് നടത്തിയത്. കഴിഞ്ഞ വർഷം ‘എംപ്ളോയബിളിറ്റി’ എന്നത് ഒന്നാം പേപ്പറിന്റെ ഭാഗമായിരുന്നെങ്കിൽ ഇത്തവണ അതു പ്രത്യേക പേപ്പറാക്കി മാറ്റി.

ADVERTISEMENT

ഈ മാറ്റം മനസിലാക്കാത്തതാണ് പ്രശ്നമെന്ന് കോളജ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ സെന്ററിലെ നിരീക്ഷകന്റെ നിർദേശപ്രകാരമാണ് ‘എംപ്ളോയബിളിറ്റി’ വിഷയത്തിനു മുകളിൽ ‘പേപ്പർ–1’ എന്നു തന്നെ രേഖപ്പെടുത്തിയത്. ചില വിദ്യാർഥികൾ ‘പേപ്പർ–2’ എന്ന് എഴുതിയതും നിരീക്ഷകൻ തിരുത്തിയിരുന്നെന്ന് കുട്ടികൾ പറയുന്നു. കംപ്യൂട്ടറിലാണ് പേപ്പറുകൾ പരിശോധിക്കുന്നത് എന്നതിനാൽ തെറ്റായി രേഖപ്പെടുത്തിയ പേപ്പറുകൾ ഒന്നും തന്നെ പരിഗണനയ്ക്കെടുത്തുമില്ല.

കോളജിൽ എല്ലാവർക്കും സംഭവിച്ച പ്രശ്നമായതിനാൽ പ്രിൻസിപ്പൽ നേരിട്ട് ഡയറക്ടർക്കു പരാതി നൽകി. ആദ്യം പരാതി പരിശോധിച്ച ഡയറക്ടർ, രേഖാമൂലം പരാതി നൽകാൻ നിർദേശിച്ചു. ഇതു നൽകിയെങ്കിലും നാലു ദിവസമായിട്ടും തീരുമാനം ഉണ്ടായിട്ടില്ല. വിദ്യാർഥികളോട് ഡയറക്ടറെ നേരിട്ടു സമീപിക്കാൻ നിർദേശിക്കുകയാണ് കോളജ് അധികൃതർ ഇപ്പോൾ.

ADVERTISEMENT

English Summary : IIT Results: All students of same centre get 'zeo' mark