കോഴിക്കോട് ∙ പ്രാണന്റെ പ്രാണനായവളെ കാൻസർ കാർന്നു തിന്നുന്നെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ധനേഷ്. എതു വേദനയിലും പ്രിയപ്പെട്ടവൻ അടുത്തിരിക്കുമ്പോൾ ജീവിതത്തെ പ്രണയിക്കുന്ന ബിജ്മ. ഇരുവരും സോഷ്യൽ | Cancer | Dhanesh | Bijma | Manorama Online

കോഴിക്കോട് ∙ പ്രാണന്റെ പ്രാണനായവളെ കാൻസർ കാർന്നു തിന്നുന്നെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ധനേഷ്. എതു വേദനയിലും പ്രിയപ്പെട്ടവൻ അടുത്തിരിക്കുമ്പോൾ ജീവിതത്തെ പ്രണയിക്കുന്ന ബിജ്മ. ഇരുവരും സോഷ്യൽ | Cancer | Dhanesh | Bijma | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പ്രാണന്റെ പ്രാണനായവളെ കാൻസർ കാർന്നു തിന്നുന്നെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ധനേഷ്. എതു വേദനയിലും പ്രിയപ്പെട്ടവൻ അടുത്തിരിക്കുമ്പോൾ ജീവിതത്തെ പ്രണയിക്കുന്ന ബിജ്മ. ഇരുവരും സോഷ്യൽ | Cancer | Dhanesh | Bijma | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പ്രാണന്റെ പ്രാണനായവളെ കാൻസർ കാർന്നു തിന്നുന്നെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ധനേഷ്. എതു വേദനയിലും പ്രിയപ്പെട്ടവൻ അടുത്തിരിക്കുമ്പോൾ ജീവിതത്തെ പ്രണയിക്കുന്ന ബിജ്മ. ഇരുവരും സോഷ്യൽ മീഡിയയ്ക്ക് ചിരപരിചിതർ. ജീവിതം സാധാരണ നിലയിലേക്കെത്തുന്നതിന്റെ സൂചന കിട്ടിയപ്പോൾ ആ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ധനേഷ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ADVERTISEMENT

സ്നേഹം ഒരുപാട്

ഈ ഫോട്ടോതന്നെ വീണ്ടും ഇട്ടതെന്താണെന്നായിരിക്കും നിങ്ങളെല്ലാവരും ചിന്തിക്കുന്നത് അല്ലെ? അതിനൊരു കാരണമുണ്ട്... ഞങ്ങളെ നിങ്ങളെല്ലാവരും പ്രാർഥനകൊണ്ടും സ്നേഹംകൊണ്ടും നെഞ്ചിലേറ്റിയ ഫോട്ടോ ആയതുകൊണ്ടാണ് ഇതുതന്നെ ഇപ്പോൾ വീണ്ടുംതിരഞ്ഞെടുത്തത്..... എന്റെ പത്നിക്ക് കാൻസറാണെന്ന് ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ഈ ഫോട്ടോയിലെ മുഖമായിരുന്നു നിങ്ങളെല്ലാവരും കണ്ടതും സ്നേഹിച്ചതും... ഇതുപോലെത്തന്നെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരണമേ എന്നായിരിന്നു നിങ്ങളെല്ലാവരും ആഗ്രഹിച്ചതും നെഞ്ചുരുകി പ്രാർഥിച്ചതും....

‘എങ്കിൽ ഏറ്റവും സന്തോഷംനിറഞ്ഞ കാര്യം പറയട്ടെ’

നിങ്ങളുടെയൊക്കെ കണ്ണീരുവീണ പ്രാർത്ഥനയ്ക്ക് ഫലം കണ്ടുതുടങ്ങിയിക്കുന്നു. വീണ്ടും പഴയപോലെ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിനുള്ള കാലം വിദൂരമല്ല... കൈയെത്തും ദൂരെ മാത്രമായി ഇന്നെത്തിനിൽക്കുകയാണ് പഴയജീവിതം ..... എല്ലാം നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും സ്നേഹവും പ്രാർത്ഥനകൊണ്ടും മാത്രമാണ്.... 

ADVERTISEMENT

അസുഖമറിഞ്ഞപ്പോൾ കാൻസറിനെ പ്രതിരോധിക്കാൻ പതിനേഴു കീമോയും 25 റേഡിയേഷനുമായിരുന്നു ഞങ്ങൾക്ക് മുന്നിൽ വെല്ലുവിളിയായി നിരന്നുനിന്നത്.... നേരിടാനുള്ള ധൈര്യം പകർന്നുതന്നത് നിങ്ങളും... അതിൽ പത്തു കീമോയും 25 റേഡിയേഷനും വളരെ പ്രയാസത്തോടെയും പ്രാർഥനയോടെയും വേദന സഹിച്ചും ഏറ്റുവാങ്ങി.... ബാക്കി 7 കീമോ വേണ്ടിവരില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യംവച്ചു വിലയിരുത്തുന്നത്....ചിലപ്പോൾ 7 കീമോ എന്നുള്ളത് രണ്ടോ മൂന്നോ കീമോയിൽ ചുരുങ്ങാൻ ഇടയുണ്ട്.... എങ്കിലും കീമോട്രീറ്റ്മെന്റ് ചുരുങ്ങിയകാലംകൂടെ ഉണ്ടാവും....

ഒരുമാസത്തോളമായി അവൾക്ക് അസ്ഥികളിൽ വേദന ദുസ്സഹനീയമായിട്ട്..... സഹിക്കാൻ പറ്റാവുന്നതിലുമപ്പുറമായിരുന്നു വേദനയുടെ കടുപ്പം. ആ വേദനയെ വളരെ ഭയപ്പാടോടെയായിരുന്നു ഞങ്ങൾ നോക്കികണ്ടതും... അർബുദത്തിന്റെ വിത്തുകൾ അവളിലെ അസ്ഥികളിൽ വേരുറപ്പിച്ചോ എന്നായിരുന്നു സംശയവും ചിന്തയും... എങ്കിലും ഇന്നതിനൊരു തിരശീലവീണു.... വളരെ ആശ്വാസകരമായിട്ടുള്ള പ്രതീക്ഷയുടെ പുതിയ വാർത്ത....

ബോൺ സ്കാനിങ് നടത്തി. സ്കാനിങ് കഴിഞ്ഞു റിസൽട്ട് കയ്യിൽകിട്ടുന്നതുവരെ തീയായിരുന്നു മനസ്സിൽ.... ഉള്ളുരുകി വിളിക്കാത്ത ദൈവങ്ങളില്ല.... പക്ഷെ നമ്മുടെയെല്ലാവരുടെയും പ്രാർഥന ഒരുമിച്ചങ്ങു ഫലിച്ചു.... ദൈവത്തിനു നമ്മുടെയൊക്കെ പ്രാർഥന തള്ളിക്കളയാൻ പറ്റിയില്ല... അതിനുള്ള ഉത്തരമാണ് ഈ റിസൽട്ട്...

അവളുടെ അസ്ഥികളിൽ ഒന്ന് ചുംബിക്കാൻപോലും അർബുദത്തിന് സാധിച്ചിട്ടില്ല.... ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്നുതന്നെ പറയാം....

ADVERTISEMENT

പിന്നെ ശരീരത്തിൽ നിലവിലുണ്ടായ അർബുദ വേരുകൾ ചുരുങ്ങിയ മാസങ്ങൾകൊണ്ട് പടിയിറക്കാനാവുമെന്നതാണ് മറ്റൊരു സന്തോഷവാർത്ത...

അനുഭവങ്ങളുടെ കെട്ടുകഥകൾ വീണ്ടും ഓർമിപ്പിക്കുന്നില്ല.... കാരണം ഇതൊരു സന്തോഷംനിറഞ്ഞ നിമിഷമാണ്.... അവളുടെ തിരിച്ചുവരവിനായി കാത്തിരുന്ന നിങ്ങളുടെ എല്ലാവരുടെയും അവകാശപ്പെട്ട നിമിഷം.... ചില സന്തോഷങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നൊക്കെ പറയാറില്ലേ നമ്മൾ.... അതെ സത്യമാണ് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോ എനിക്ക്....

ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു!!!! അവളെ തിരിച്ചുതന്നത് നിങ്ങളാണെന്ന് വിളിച്ചുപറയുമെന്ന് ... ഇന്ന് ഞാൻ നിവർന്ന നട്ടെല്ലോടെ തലയുയർത്തിപിടിച്ചു നെഞ്ചിൽ കൈവച്ചുപറയുന്നു..... ‘അവളെ ഞങ്ങൾക്ക് തിരിച്ചുതന്നത് നിങ്ങൾതന്നെയാണെന്ന്’.....

വെറുമൊരു നന്ദിവാക്കിൽ ഒതുക്കാനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല....

എല്ലാവരോടും നിറഞ്ഞ സ്നേഹത്തോടെ

Content highlight: Dhanesh Facebook Post