Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡുപ്ലെസിക്കു സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്കു വിജയം

CRICKET-RSA-AUS-ODI

ജൊഹാനസ്ബർഗ് ∙ പകരക്കാരൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്കു ജയം. 93 പന്തിൽ 111 റൺസ് അടിച്ചെടുത്ത ഡുപ്ലെസിയുടെ മികവിൽ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത് 361 എന്ന കൂറ്റൻ സ്കോർ. ഓസീസ് മറുപടി 219 റൺസിൽ അവസാനിച്ചു. റൺസ് അടിസ്ഥാനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ മികച്ച രണ്ടാമത്തെ ജയമാണിത്.

ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം പാളിയെന്ന് തുടക്കത്തിലേ വ്യക്തമായി. 12 ഓവറിൽ 70 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ ക്വിന്റൻ ഡി കോക്ക് (22) മടങ്ങിയത്. പിന്നീട് റിലീ റൂസ്സോ (75), ജെപി ഡുമിനി (82) എന്നിവർ സ്കോറിങ്ങിനു വേഗം നൽകി. മൂന്നാം ഏകദിനം ബുധനാഴ്ച ഡർബനിൽ നടക്കും. 

related stories
Your Rating: