Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്രീദിക്കു വിരമിക്കൽ മൽസരം നൽകണമെന്ന് ഇൻസമാം

INDIA-AFGHAN-CRICKET

കറാച്ചി ∙ പാക്കിസ്ഥാന്റെ സ്റ്റാർ ഓൾറൗണ്ടർ ശഹീദ് അഫ്രീദിക്കു മാന്യമായ വിരമിക്കലിന് അവസരമൊരുക്കണമെന്ന് പാക്ക് മുഖ്യ സിലക്ടർ ഇൻസമാം ഉൾ ഹഖ്. രാജ്യത്തിന്റെ തീപ്പൊരി താരത്തിന് വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ അവസരം നൽകി വിരമിക്കാൻ അനുവദിക്കണമെന്നാണ് ഇൻസമാമിന്റെ അഭിപ്രായം.

വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിലെ 16–ാമനായി അഫ്രീദിയെ അയയ്ക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആ നീക്കത്തിൽനിന്നു പിന്മാറിയതിനെത്തുടർന്നാണ് ഇൻസമാം മനസ്സു തുറന്നത്. അഫ്രീദിക്കു യോജിച്ച രീതിയിൽ കളിച്ച് വിരമിക്കാൻ അവസരമൊരുക്കണമെന്നും താരം അതിനർഹനാണെന്നും ഇൻസമാം കൂട്ടിച്ചേർത്തു.

CRICKET-WC2011-IND-PAK-MATCH 48
Your Rating: