Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഹൃദം; പെപ് തോറ്റു, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബയണിന് വിജയം

FBL-GER-ENG-BAYERN-MUNICH-MANCHESTER-CITY-FRIENDLY മാഞ്ചസ്റ്റർ സിറ്റി-ബയൺ മ്യൂണിക് മത്സരത്തിൽ നിന്ന്.

മ്യൂണിക്ക് ∙ മാഞ്ചസ്റ്റർ സിറ്റി പരിശീലകനെ നിലയിൽ ആദ്യ മൽസരത്തിൽ പെപ് ഗ്വാർഡിയോളയ്ക്കു തോൽവി. മുൻ ക്ലബ് ബയൺ മ്യൂണിക്കിനോടു തന്നെയാണ് പെപ്പിന്റെ സിറ്റി തോൽവിയറിഞ്ഞത് (1–0). കൗമാരതാരം എർദൽ ഓസ്തുർക്ക് കാർലോ ആ‍ഞ്ചെലോട്ടിയുടെ ടീമിന്റെ വിജയഗോൾ നേടി.

12 യൂത്ത് അക്കാദമി താരങ്ങൾക്കാണ് രണ്ടു പകുതികളിലുമായി പെപ് അവസരം നൽകിയത്. പരുക്കു മൂലം യൂറോ നഷ്ടമായ ക്യാപ്റ്റൻ വിൻസന്റ് കോംപനി പകരക്കാരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും ഇറങ്ങിയില്ല. ഇന്റർനാഷനൽ ചാംപ്യൻസ് കപ്പിൽ പങ്കെടുക്കുന്നതിനായി സിറ്റി ഇനി ചൈനയിലേക്കു പോകും. തിങ്കളാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് ആദ്യ മൽസരം.

സീസണു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ ക്ലബ് ചാംപ്യൻഷിപ്പായ ഇന്റർനാഷനൽ ചാംപ്യൻസ് കപ്പ് ഓസ്ട്രേലിയ, ചൈന, അമേരിക്ക–യൂറോപ്പ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് നടക്കുന്നത്. ബാർസിലോന, റയൽ മഡ്രിഡ്, ചെൽസി, ലെസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടനം, യുവെന്റസ്, അത്‌ലറ്റിക്കോ മഡ്രിഡ്, ബോറൂസിയ ഡോർട്മുണ്ട്, പിഎസ്ജി, ബയൺ മ്യൂണിക്ക്, ഇന്റർ മിലാൻ, എസി മിലാൻ ടീമുകളെല്ലാം പങ്കെടുക്കുന്നുണ്ട്.

Your Rating: