Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീനസിനെ ഗൊറില്ലയെന്നു വിശേഷിപ്പിച്ചു; കമന്റേറ്ററുടെ പണി പോയി

Australian Open Tennis

മെൽബൺ ∙ അമേരിക്കൻ ടെന്നിസ് താരം വീനസ് വില്യംസിനെതിരെ വംശീയ പരാമർശം നടത്തിയതിനെത്തുടർന്നു കമന്റേറ്ററുടെ പണി പോയി. ഇഎസ്പിഎൻ കമന്റേറ്ററായ ഡഗ് അഡ്‌ലറാണ് വീനസിനെ ‘ഗൊറില്ല’ എന്ന രീതിയിൽ വിശേഷിപ്പിച്ചു കുരുക്കിൽ ചാടിയത്. സ്റ്റെഫാനി വോഗേലിനെതിരെ വീനസിന്റെ രണ്ടാം റൗണ്ട് മത്സരത്തിലാണു സംഭവം. ‘‘വോഗേൽ സെർവ് നഷ്ടപ്പെടുത്തിയിരിക്കുന്നു. വീനസ് ഗോറില്ലയെ പോലെ ആവേശഭരിതയാകുന്നു’’– അഡ്‌ലർ പറഞ്ഞു. എന്നാൽ താൻ ഒളിപ്പോരാളി എന്ന അർഥത്തിൽ ‘ഗറില’ എന്നാണു പറഞ്ഞതെന്നാണ് അഡ്‌ലർ വാദിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.