ലണ്ടനിൽ സ്ത്രീയെ തള്ളിവീഴ്ത്തി, ശിരോവസ്ത്രം ഊരി

ലണ്ടൻ∙ മൂന്നു വയസ്സുള്ള മകൾക്കൊപ്പം നഗരത്തിൽ കാറിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടന്ന വനിതയെ പിന്നിൽ നിന്നു തള്ളിയിട്ടശേഷം ശിരോവസ്ത്രം പറിച്ചെറിഞ്ഞു. വംശീയ കുറ്റകൃത്യമാണെന്നു കരുതപ്പെടുന്നു. പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. നല്ല ഉയരമുള്ള വെള്ളക്കാരനായ പുരുഷനാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ശിരോവസ്ത്രം മുഖത്തേക്കു വലിച്ചെറിഞ്ഞതല്ലാതെ ഇയാൾ ഒന്നും സംസാരിച്ചില്ല.