ബംഗ്ലദേശിൽ മണ്ണിടിച്ചിൽ: മരണം 100

ബംഗ്ലദേശിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് തിരയുന്ന രക്ഷാപ്രവർത്തകർ.

ധാക്ക ∙ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബംഗ്ലദേശിൽ 100 പേർ കൊല്ലപ്പെട്ടു. ഇന്ത്യയോടു ചേർന്നു കിടക്കുന്ന വടക്കുകിഴക്കൻ ജില്ലകളായ രംഗമതി, ബന്ദർബാൻ, ചിറ്റഗോങ് എന്നിവിടങ്ങളിൽ മൂന്ന് അപകടങ്ങളിലാണ് ഇത്രയുംപേർ‌ കൊല്ലപ്പെട്ടത്.

പർവത മേഖലയായ രംഗമതിയിൽ മാത്രം 76 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു സൈനിക ഓഫിസർമാരും ഉൾപ്പെടുന്നു. രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ധാക്ക–രംഗമതി പ്രധാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.