വെടിനിർത്തൽ നിലവിൽവന്നു; സിറിയ ശാന്തം

വാഷിങ്ടൻ/ബെയ്റൂട്ട്∙ യുഎസ് – റഷ്യ– ജോർദാൻ ധാരണയിൽ തെക്കുപടിഞ്ഞാറൻ സിറിയയിൽ ആരംഭിച്ച വെടിനിർത്തൽ നിലവിൽവന്നു. ജർമനിയിലെ ഹാംബുർഗിൽ ജി 20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും നടത്തിയ ചർച്ചയെത്തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ഞായറാഴ്ച സിറിയൻ സമയം ഉച്ചയോടെ വെടിനിർത്തൽ നിലവിൽ വന്നശേഷം തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും യുദ്ധവിമാനങ്ങളോ സൈനികനീക്കങ്ങളോ കാണാനില്ലെന്നും മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകൾ അറിയിച്ചു.