ഓസ്ട്രേലിയയിൽ യുകെ മോഡൽ ആഭ്യന്തര വകുപ്പ്

മെൽബൺ ∙ ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ മാതൃകയിൽ ഓസ്ടേലിയയിൽ ആഭ്യന്തര മന്ത്രാലയം ഉടച്ചുവാർക്കുന്നു. ആഭ്യന്തര ഇന്റലിജൻസ് ഏജൻസി, ഫെഡറൽ പൊലീസ് സംവിധാനം, കസ്റ്റംസ് വകുപ്പ്, ഇമിഗ്രേഷൻ വകുപ്പ് എന്നിവയെയെല്ലാം യോജിപ്പിച്ച് ഒറ്റ ഓഫിസിനു കീഴിലാക്കും. ഇമിഗ്രേഷൻ മന്ത്രി പീറ്റർ ഡറ്റൻ ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. വർധിച്ചുവരുന്ന സുരക്ഷാഭീഷണി, ഭീകരാക്രമണം, സംഘടിത കുറ്റകൃത്യം എന്നിവ കൈകാര്യം ചെയ്യുന്നതിനാണിത്.