വിദേശവസ്തുക്കൾ ബഹിഷ്കരിക്കണമെന്ന് ട്രംപ്

വാഷിങ്ടൻ ∙ ‘മെയ്ഡ് ഇൻ അമേരിക്ക’ പ്രചാരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് കമ്പനികളെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്കയിലുണ്ടാക്കിയ വസ്തുക്കൾ പരമാവധി ഉപയോഗിക്കണമെന്ന് ട്രംപ് പറഞ്ഞത്. ‘അമേരിക്ക കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് നൂറു ശതമാനം നികുതി ഈടാക്കുന്ന രാജ്യങ്ങൾ, തിരിച്ച് അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുമ്പോൾ നമ്മൾ നികുതിയൊന്നും ഈടാക്കുന്നില്ല. ഇത് അനീതിയാണ്’ – ട്രംപ് ചൂണ്ടിക്കാട്ടി. ഇതിനുള്ള പരിഹാരം വിദേശസാധനങ്ങൾ ബഹിഷ്കരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.