ഇമോജി ന്യൂജെൻ അല്ല ; 3700 വർഷം പഴക്കമുള്ള സ്മൈലി ഇതാ ....

ലണ്ടൻ ∙ ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്മൈലി ഇമോജി പുരാവസ്തു വകുപ്പ് ഖനനത്തിനിടെ കണ്ടെത്തി. തുർക്കിയുടെയും സിറിയയുടെയും അതിർത്തിയിൽ കർക്കെമിഷിൽ നടത്തിയ പര്യവേക്ഷണത്തിലാണ് 3700 വർഷം പഴക്കമുള്ള മൺപാത്രത്തിൽ സ്മൈലിയുടേതിനു സമാനമായ ഇമോജി പെയിന്റിങ് കണ്ടെത്തിയത്. ബിസി 1700 കാലഘട്ടത്തിലെയാണിതെന്ന് കരുതുന്നു. വൈൻ പോലുള്ള പാനീയങ്ങൾ കഴിക്കാനുള്ള ചെറുപാത്രത്തിലായിരുന്നു സ്മൈലിയുടെ കണ്ണും ചുണ്ടും കണ്ടെത്തിയത്. മധ്യകാലഘട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നഗരമാണിതെന്നു കരുതുന്നു.