സൽമാൻ രാജാവ് അടുത്ത വർഷം യുഎസിലേക്ക്

വാഷിങ്ടൺ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവ് അടുത്ത വർഷം ആദ്യം യുഎസ് സന്ദർശിക്കും. സൽമാൻ രാജാവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന ഫോൺ ചർച്ചയ്ക്കിടെയാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. മധ്യപൗരസ്ത്യമേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനുള്ള നടപടികൾ ഇരുവരും ചർച്ചചെയ്തു. യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം ട്രംപിന്റെ ആദ്യ വിദേശ സന്ദർശനം ഈ വർഷം മേയിൽ സൗദിയിലേക്കായിരുന്നു.