ലണ്ടൻ ട്രെയിൻ സ്ഫോടനം; രണ്ടുപേർ കൂടി അറസ്റ്റിൽ

ലണ്ടൻ∙ പാർസൻസ് ഗ്രീൻ സ്റ്റേഷനിൽ ഭൂഗർഭ ട്രെയിനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു രണ്ടുപേർ കൂടി അറസ്റ്റിൽ. നാൽപത്തിയെട്ടുകാരനും മുപ്പതുകാരനുമാണു സ്കോട്‌ലൻഡ് യാഡിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവർ അഞ്ചായി. സ്ഫോടന ബന്ധം സംശയിക്കുന്ന നാലുപേർക്കായി തിരച്ചിൽ തുടരുന്നു. അറസ്റ്റിലായവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ട്രെയിനിൽ ബക്കറ്റിനുള്ളിൽ സ്ഥാപിച്ച നാടൻ ബോംബാണു കഴിഞ്ഞ 15നു പശ്ചിമ ലണ്ടനിലെ സ്റ്റേഷനിൽ പൊട്ടിത്തെറിച്ചത്. 30 പേർക്കു പരുക്കേറ്റു.