മാഞ്ചസ്റ്റർ ചാവേറിന്റെ സംസ്കാരത്തിന് മുസ്‌ലിം പള്ളികൾ വിസമ്മതിച്ചു

ലണ്ടൻ∙ മാഞ്ചസ്റ്ററിൽ ചാവേർ സ്ഫോടനം നടത്തിയ സൽമാൻ അബേദിയുടെ (22) മൃതദേഹാവശിഷ്ടം മതപരമായ ചടങ്ങുകളോടെ കബറടക്കാൻ ബ്രിട്ടനിലെ മുസ്‌ലിം ദേവാലയങ്ങൾ തയാറായില്ല. തുടർന്ന് അബേദിയുടെ സ്വദേശമായ ലിബിയയിലെ ട്രിപ്പോളിയിലാണു സംസ്കരിച്ചത്. അവിടെയും മതപരമായ ചടങ്ങുകൾ ഒഴിവാക്കി. മേയ് 22നു നടന്ന മാഞ്ചസ്റ്റർ സ്ഫോടനത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 22 പേരാണു കൊല്ലപ്പെട്ടത്. 500 പേർക്കു പരുക്കേറ്റു. ലിബിയയിൽനിന്നു കുടിയേറിയ ദമ്പതികളുടെ മകനാണു സൽമാൻ അബേദി.