പുജമോണ്ടിനെ ഉപാധികളോടെ വിട്ടയച്ചു; ബൽജിയം വിടുന്നതിന് വിലക്ക്

ബ്രസൽസ്, ബൽജിയം∙ അറസ്റ്റിലായ സ്വതന്ത്ര കാറ്റലോണിയ നേതാവ് കാർലസ് പുജമോണ്ടിനെയും നാലു മുൻ മന്ത്രിമാരെയും ഉപാധികളോടെ വിട്ടയച്ചു. ദേശവിരുദ്ധ പ്രവർത്തനത്തിനും വിപ്ലവ ആഹ്വാനത്തിനും കേസെടുത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ആദ്യം സ്പെയിൻ വിട്ട ഇവരോടു കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച കേസിൽ തീരുമാനമാകും വരെ ബൽജിയം വിടരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം നിയമവിരുദ്ധമായി പ്രഖ്യാപിച്ച സ്പെയിൻ പുജമോണ്ടിനും മറ്റുമെതിരെ കേസെടുക്കുകയായിരുന്നു.