മുൻ ബാലതാരത്തെ പീഡിപ്പിച്ചു ചാർലി ഷീൻ വീണ്ടും വിവാദത്തിൽ

ചാർലി ഷീൻ

ലോസ് ആഞ്ചലസ് ∙ പരേതനായ കോറി ഹൈം ബാലതാരമായിരുന്നപ്പോൾ ഹോളിവു‍ഡ് താരം ചാർലി ഷീന്റെ പീഡനത്തിനിരയായിട്ടുണ്ടെന്നു പുതിയ വിവാദം. ഹൈമിന്റെ സുഹൃത്തായിരുന്ന കോറി ഫെൽഡ്മാനാണ് ഷീനെതിരെ ആരോപണമുന്നയിച്ചത്.

1986ൽ, ‘ലൂകാസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു 13 വയസ്സുള്ള കോറി ഹൈമിനു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകേണ്ടിവന്നതെന്നു ഫെൽഡ്മാൻ പറയുന്നു. ഷീനുൾപ്പെടെ പലരും തങ്ങളെ ലഹരിമരുന്നു നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും ഹോളിവുഡിൽ ബാലപീഡന റാക്കറ്റ് ഉണ്ടെന്നും ഫെൽഡ്മാൻ ആരോപിച്ചു. താൻ എച്ച്ഐവി പോസിറ്റീവ് ആണെന്നു ഷീൻ രണ്ടുവർഷം മുൻപു വെളിപ്പെടുത്തിയിരുന്നു.