Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിയന്‍ പെണ്‍കുട്ടിയുടെ പരാതി; ബോളിവുഡ് ഗായകന്‍ യുഎഇയില്‍ പിടിയില്‍

mika-sing മിക സിങ് (ചിത്രം: എഎന്‍ഐ ട്വിറ്റര്‍)

ന്യൂഡല്‍ഹി∙ ബ്രസീലിയന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ യുഎഇയില്‍ പിടിയിലായ ബോളിവുഡ് ഗായകന്‍ മികാ സിങിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഒരു സംഗീത പരിപാടിക്കായി ദുബയിലെത്തിയതായിരുന്നു മിക.

പതിനേഴുകാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിയാണു മികയ്‌ക്കെതിരേ പരാതി നല്‍കിയതെന്നു മികയുടെ സംഗീത ട്രൂപ്പിലെ ഒരു അംഗം തന്നെ വെളിപ്പെടുത്തിയെന്നാണു സൂചന. പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചതാണ് പരാതിക്കിടയാക്കിയത്. മികയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി പറഞ്ഞു. 

2016-ല്‍ ഇന്ത്യയിലും മികയ്‌ക്കെതിരേ സമാന പരാതി ഉയര്‍ന്നിരുന്നു. മുംബൈയിലെ ഒരു മോഡലാണ് പീഡനപരാതി നല്‍കിയിരുന്നത്. ഇതിനെതിരേ മികയും പൊലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. നടി രാഖി സാവന്തും മുമ്പ് മികയ്‌ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. മികയുടെ ജന്മദിന ആഘോഷത്തിനിടെ ബലം പ്രയോഗിച്ചു ചുംബിച്ചുവെന്നായിരുന്നു പരാതി. സംഗീത പരിപാടിക്കിടെ ഒരു ഡോക്ടറെ അക്രമിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം മികയെ അറസ്റ്റ് ചെയ്തു വിട്ടിരുന്നു.

related stories