ആരോഗ്യം സംബന്ധിച്ച സംശയം തീർക്കും; ട്രംപിന് പരിശോധന അടുത്ത വർഷമാദ്യം

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത വർഷമാദ്യം വൈദ്യപരിശോധന നടത്തി ഫലം പുറത്തുവിടുമെന്നു വൈറ്റ് ഹൗസ്.

ട്രംപ് കഴിഞ്ഞദിവസം ജറുസലമിനെ സംബന്ധിച്ച സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചപ്പോൾ ചില വാക്കുകൾ വ്യക്തമല്ലാതിരുന്നതു ചിലരിൽ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച സംശയങ്ങൾക്ക് ഇടനൽകിയതിനെ തുടർന്നാണിത്. വാൾട്ടർ റീഡ് നാഷനൽ മിലിട്ടറി മെഡിക്കൽ സെന്ററിലാകും പരിശോധനകൾ നടത്തുക.