റവ. സാറ മുലാലി ലണ്ടൻ രൂപതാ ബിഷപ്

ലണ്ടൻ∙ റവ. സാറ മുലാലിയെ ലണ്ടൻ രൂപതയുടെ ആദ്യ വനിതാ ബിഷപ്പായി ചർച്ച് ഓഫ് ഇംഗ്ലണ്ട് നിയമിച്ചു. ഡെവണിലെ ക്രെഡിറ്റനിലെ ബിഷപ്പായിരുന്ന റവ. മുലാലി ആംഗ്ലിക്കൻ സഭയിലെ ഏറ്റവും മുതിർന്ന വനിതാ ബിഷപ്പാണ്. 2014 ലാണു ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പുമാരായ വനിതകളെ നിയമിച്ചുതുടങ്ങിയത്. വൈദികവൃത്തി ആരംഭിക്കുന്നതിനു മുൻപ് നാഷനൽ ഹെൽത്ത് സർവീസിൽ നഴ്സായിരുന്നു. ബിഷപ് സാറ(55)യെ ലണ്ടനിലെ 133–ാം ബിഷപ്പായി അടുത്ത വർഷാദ്യം കാന്റർബറി കത്തീഡ്രലിൽ കാന്റർബറി ആർച്ച്ബിഷപ് അവരോധിക്കും.