രോഹിൻഗ്യ കൂട്ടക്കുരുതി; മ്യാൻമർ സൈന്യം അന്വേഷണത്തിന്

യാങ്കൂൺ ∙ മ്യാൻമറിലെ വടക്കൻ റാഖൈനിൽ ഒരു കുഴിമാടത്തിൽനിന്നു രോഹിൻഗ്യകളുടെ 10 മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. കൂട്ടക്കുരുതിക്കു പിന്നിൽ സൈനികരിലാർക്കെങ്കിലും പങ്കുണ്ടോയെന്നു പരിശോധിക്കുമെന്നും കമാൻഡർ ഇൻ ചീഫ് അറിയിച്ചു. രണ്ടുദിവസം മുൻപാണു കുഴിമാടം കണ്ടെത്തിയത്. സുരക്ഷാസേനയുടെ അതിക്രമങ്ങൾമൂലം ആറരലക്ഷത്തിലേറെ രോഹിൻഗ്യകളാണു മ്യാൻമറിൽനിന്നു പലായനം ചെയ്തത്.