യൂറോപ്യൻ യൂണിയൻ ബന്ധം: സ്വിസ് പ്രസിഡന്റിന് ഹിതപരിശോധനാ മോഹം

സൂറിക്∙ യുറോപ്യൻ യൂണിയൻ സാമ്പത്തിക വിവേചനം കാട്ടുന്നെന്ന സ്വിറ്റ്സർലൻഡ് പരാതിക്കിടെ, ഹിതപരിശോധനാസാധ്യത പരിശോധിക്കാൻ പ്രസിഡന്റ് ഡോറിസ് ലുതാർഡ്. നിലവിൽ യൂറോപ്യൻ യൂണിയൻ (ഇയു) അംഗമല്ലാത്ത സ്വിറ്റ്സർലൻഡ്, പുതിയ വിപണിനേട്ടങ്ങൾക്കായാണു ബന്ധം ദൃഢമാക്കാൻ ആലോചിക്കുന്നത്.

ഇയു വിടാനുള്ള ബ്രിട്ടന്റെ നീക്കങ്ങൾ പുരോഗമിക്കുമ്പോഴാണ് ലുതാർഡിന്റെ ഹിതപരിശോധനാ മോഹം. മുന്നോട്ടുള്ള പോക്കിന് ഉഭയകക്ഷിബന്ധം അത്യാവശ്യമാണെന്നും ഇയുമായുള്ള ബന്ധം കൃത്യമായി നിർവചിക്കണമെന്നുമാണു പ്രസിഡന്റ് ആവശ്യപ്പെടുന്നത്. ബന്ധം പുതുക്കിയുള്ള സാമ്പത്തിക കരാർ, ഇയു വിരുദ്ധ എസ്‌വിപി പാർട്ടിയുടെ പ്രതിഷേധം വിളിച്ചുവരുത്തുമെന്നുറപ്പാണ്.