രോഹിൻഗ്യൻ സംഘം ആക്രമിച്ചു; മൂന്നു സൈനികർക്ക് പരുക്ക്

യാങ്കൂൺ∙ സായുധ രോഹിൻഗ്യൻ സംഘം സൈനിക വാഹനത്തിനു നേരെ നടത്തിയ ആക്രമണത്തിൽ മ്യാൻമർ സുരക്ഷാ സേനയിലെ മൂന്നുപേർക്കു പരുക്കേറ്റു. വടക്കൻ റാഖൈനിലാണു സംഭവം. നാടൻ ബോംബുകളും തോക്കുകളുമായി പത്തോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്നു സൈന്യം അറിയിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷമാണു രോഹിൻഗ്യൻ സായുധവിഭാഗങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കമുണ്ടാകുന്നത്.