റോമിക്ക് ഹോങ്കോങ്ങിൽ ജാമ്യമില്ല

ഹോങ്കോങ്∙ ജയിൽഭേദനം മുതൽ ഭീകരർക്കു സാമ്പത്തിക സഹായം നൽകിയതുവരെയുള്ള അനേകം കുറ്റകൃത്യങ്ങളിൽ പങ്കാളിയും ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയുമായ റോമി എന്ന രമൺജിത് സിങ്ങിനു (29) ജാമ്യം നിഷേധിച്ചു. ഇന്റർപോളിന്റെ നോട്ടപ്പുള്ളി കൂടിയായ ഇയാൾ ഇവിടെ രണ്ടു പേരുടെ പക്കൽ നിന്നു 40 ലക്ഷം ഡോളർ കവർന്ന കേസിൽ പ്രതിയാണ്. പഞ്ചാബുകാരനായ ഇയാൾ കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. റോമി എന്നു വിളിക്കപ്പെടുന്ന ഇയാൾ ഒൻപതു വയസ്സ് മുതൽ  ഹോങ്കോങ്ങിലാണ് വാസം.