ഐഫോണിൽ ‘കുഞ്ഞു’കളിച്ചു; 47 വർഷത്തേക്ക് ലോക്കായി

ബെയ്ജിങ്∙ ഐഫോണിൽ തുടർച്ചയായി തെറ്റായ പാസ്കോഡ് ഉപയോഗിച്ചതിനാൽ ഫോൺ 47 വർഷത്തേക്കു ലോക്കായി ! ചൈനാക്കാരി ലുവിന്റെ ഫോണിൽ രണ്ടുവയസ്സുള്ള മകനാണു കോഡുകൾ നൽകിയത്. ഓരോ തവണ കോഡ് നൽകുമ്പോഴും ഫോൺ നിശ്ചിത സമയത്തേക്കു ലോക്കാകും. ഫോൺ സ്വയം പരിഹരിക്കുമെന്നു കരുതി രണ്ടുമാസം ലു കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ഫോൺ റീസെറ്റ് ചെയ്യാനൊരുങ്ങുകയാണു യുവതി.