നടിയുടെ ആരോപണം നിഷേധിച്ച് ട്രംപ്

ഡോണൾഡ് ട്രംപ്, സ്റ്റോമി ഡാനിയൽസ്

വാഷിങ്ടൻ∙ അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസ് ഉന്നയിച്ച ആരോപണങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിഷേധിച്ചു.

പഴയ രഹസ്യബന്ധം മൂടിവയ്ക്കാൻ കരാറിനു നിർബന്ധിച്ചെന്നാരോപിച്ചു നടി കോടതിയെ സമീപിച്ചതോടെയാണു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്‌സ് മാധ്യമങ്ങൾക്കു മുൻപാകെ വിശദീകരണം നൽകിയത്. കേസ് മധ്യസ്ഥതയിലൂടെ പ്രസിഡന്റിന് അനുകൂലമായി തീർപ്പാക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

2016ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ്, ട്രംപിന്റെ അഭിഭാഷകൻ പണം കൊടുത്തു നടിയുടെ വായടപ്പിക്കാൻ ശ്രമിച്ചുവെന്നാണു നടിയുടെ പരാതിയിലുള്ളത്.