ട്രംപിന് പിന്നെയും ‘സ്പെലിങ്’ തെറ്റി

വാഷിങ്ടന്‍∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അമളികൾക്കു വലവിരിച്ചു കാത്തിരിക്കുന്നവർക്കു പുതിയതൊന്നു വീണുകിട്ടി. ട്വിറ്റർ സന്ദേശത്തിൽ Marine Corps എന്നെഴുതിയപ്പോൾ ട്രംപിന് അക്ഷരം തെറ്റിയതാണു ട്വിറ്ററിൽ ‘ആഘോഷ’ത്തിനു വകയൊരുക്കിയത്.

Marine Corps എന്നതിനുപകരം ട്രംപ് എഴുതിയത് Marine Core എന്നാണ്. വാക്കിന്റെ ഉച്ചാരണം അതാണെങ്കിലും. കലിഫോർണിയയിലെ യുഎസ് മറൈനുകളുടെ എയർസ്റ്റേഷൻ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴായിരുന്നു അബദ്ധം.

ട്വീറ്റ് പിൻവലിച്ചു സ്പെലിങ് തിരുത്തി പുതിയതൊന്നു പോസ്റ്റ് ചെയ്തപ്പോഴേക്കും സമൂഹമാധ്യമങ്ങൾ ട്രംപിന്റെ ‘അക്ഷരപ്പിശക്’ ആഘോഷം തുടങ്ങി.