ശിരോവസ്ത്രം വിലക്കാൻ നിർബന്ധിക്കരുതെന്ന് അധ്യാപക സംഘടന

ലണ്ടൻ∙ ചെറിയ ക്ലാസിലെ പെൺകുട്ടികൾ ശിരോവസ്ത്രം (ഹിജാബ്) ധരിക്കുന്നതു തടയാൻ സ്കൂളുകൾക്കു മേൽ സമ്മർദം ചെലുത്തരുതെന്നു ബ്രിട്ടനിലെ ഏറ്റവും വലിയ അധ്യാപക സംഘടന. വിലക്കു പ്രതിഷേധം വർധിപ്പിക്കാനിടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു നാഷനൽ എജ്യൂക്കേഷൻ യൂണിയൻ വിയോജിപ്പു പ്രകടിപ്പിച്ചത്.

സ്കൂളിന്റെ നിലവാരവും മറ്റും പരിശോധിക്കുന്ന സർക്കാർസമിതിയുടെ മേധാവി അമാൻഡ സ്പീൽമാനാണു ചെറിയ ക്ലാസിലെ പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചുവരുന്നതു വിലക്കണമെന്നു നിർദേശിച്ചത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ രക്ഷിതാക്കളുമായി ആലോചിക്കാതെ സ്കൂൾ അധികൃതർ നടപടിയെടുക്കരുതെന്നാണു അധ്യാപക സംഘടനയുടെ നിലപാട്. കിഴക്കൻ ലണ്ടനിലെ ഒരു സ്കൂൾ ചെറിയ പെൺകുട്ടികൾക്കു ശിരോവസ്ത്രം വിലക്കാൻ ശ്രമിച്ചതു വിവാദമായിരുന്നു.