നേപ്പാളിൽ ഇന്ത്യൻ കോൺസുലേറ്റിനു സമീപം സ്ഫോടനം

കഠ്മണ്ഡു∙ നേപ്പാളിലെ ബിരാത് നഗറിൽ ഇന്ത്യൻ കോൺസുലേറ്റിനു സമീപം രാത്രിയിൽ ബോംബ് സ്ഫോടനം. ആർക്കും പരുക്കില്ല. അന്വേഷണം ആരംഭിച്ചതായി നേപ്പാൾ സർക്കാർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി എട്ടേകാലോടെയുണ്ടായ സ്ഫോടനത്തിൽ കോൺസുലേറ്റ് കെട്ടിടത്തിന്റെ പിൻഭാഗത്തെ ഭിത്തിയിൽ വിള്ളലുണ്ടായി. ഉദ്യോഗസ്ഥരാരും ഓഫിസിൽ ഉണ്ടായിരുന്നില്ല. പ്രാദേശിക രാഷ്ട്രീയ പാർട്ടി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നതിനാൽ അവരാണു സംഭവത്തിനു പിന്നിലെന്നു സംശയമുണ്ട്.