നേപ്പാളിൽ ഇന്ത്യ നിർമിക്കുന്ന വൈദ്യുത നിലയത്തിൽ ബോംബ് സ്ഫോടനം

കഠ്മണ്ഡു∙ നേപ്പാളിൽ മേയ് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം ചെയ്യാനിരിക്കുന്ന ജലവൈദ്യുത പദ്ധതിയിൽ ബോംബ് സ്ഫോടനം. കിഴക്കൻ നേപ്പാളിലെ ശംഖുവാസഭ ജില്ലയിലെ തുംലിങ്തറിൽ ഇന്ത്യൻ സഹായത്തോടെ തുടങ്ങുന്ന 900 മെഗാവാട്ട് പദ്ധതിയുടെ ഭാഗമായ വൈദ്യുത നിലയത്തിന്റെ മതിൽ സ്ഫോടനത്തിൽ തകർന്നു.

ശിലാസ്ഥാപനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണു സ്ഫോടനം. ആർക്കും പരുക്കേറ്റിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ഈ മാസം ആദ്യമാണ് ഇന്ത്യൻ എംബസിയുടെ ഫീൽ‌ഡ് ഓഫിസിനു സമീപം പ്രഷർകുക്കർ ബോംബ് സ്ഫോടനമുണ്ടായത്.